അതിരൂപത മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം നാളെ
1301126
Thursday, June 8, 2023 11:09 PM IST
ചങ്ങനാശേരി: അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് 2023-2024 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ, പഠന ഗ്രന്ഥ പ്രകാശനവും നാളെ രാവിലെ 9.30ന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. അതിരൂപതയിലെ 18 മേഖലകളില്‍നിന്നു പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യര്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് ഈറ്റോലില്‍, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റോജി ജോസഫ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന്, അമല്‍ വര്‍ഗീസ്, സിസ്റ്റര്‍ മേരി റോസ്, ജോണ്സണ് കാഞ്ഞിരക്കാട്, ജോസഫ് കെ. മാത്യു, ആരോണ്‍ ജോസഫ് അനില്‍, ട്രീസാ ജോസഫ്, നവോമി ഗ്രിഗോറിയോസ്, ക്രിസ്റ്റി തോമസ് എന്നിവര്‍ പ്രസംഗിക്കും.