സുവർണജൂബിലി നിറവില്‍ എടത്വ വൈഎംസിഎ
1301125
Thursday, June 8, 2023 11:09 PM IST
എടത്വ: എടത്വ വൈഎംസിഎ സുവര്‍ണജൂബിലി നിറവിലേക്ക്. 1960ല്‍ ഒരുകൂട്ടം യുവാക്കളുടെയും മധ്യവയസ്കരുടെയും നേതൃത്വത്തിലാണ് സംഘടന ആരംഭിച്ചത്. ജൂബിലി വര്‍ഷത്തില്‍ മെഡിക്കല്‍-നേത്ര തിമിര ശസ്ത്രക്രിയാ ക്യാമ്പുകള്‍, വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ്, ഇന്റര്‍ കോളജീയറ്റ് മത്സരങ്ങള്‍, എസ്എസ്എല്‍സി പ്ലസ് ടു അവാര്‍ഡ് വിതരണം, ബാല ചിത്രരചനാ മത്സരങ്ങള്‍, ദേശീയ അന്തര്ദേശീയദിനങ്ങളില് സെമിനാറുകള്‍, മത്സരങ്ങള്‍, കാന്‍സര്‍ രോഗികകള്‍ക്കുള്ള ചികിത്സാസഹായ പദ്ധതി, കരിയര്‍ ഗൈഡന്‍സ്, ലഹരിവിരുദ്ധ പരിപാടികള്‍, ട്രാഫിക് ബോധവത്കരണ സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. ജൂബിലിയുടെ ഉദ്ഘാടനം നാളെ 3.30 നു മാര്‍ത്തോമ്മാ സഭാധ്യക്ഷന് റവ.ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിക്കും.