ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു
1301124
Thursday, June 8, 2023 11:09 PM IST
മങ്കൊമ്പ്: താലൂക്ക് അദാലത്തിലേക്ക് മാർച്ച് നടത്തിയവർക്കെതിരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു യുഡിഎഫ് വെളിയനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ പ്രതിഷേധ പ്രകടനം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു തോട്ടുങ്കൽ സമരം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ റ്റി.ഡി. അലക്സാണ്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.സി. ബാബു, സജിമോൻ അട്ടിയിൽ, ടി.ടി. തോമസ്, സന്തോഷ് തോമസ്, സിന്ധു സൂരജ്, അനു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫ് കുട്ടനാട് മണ്ഡലം കമ്മിറ്റി നടത്തിയ സമാധാനപരമായ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയ നടപടിയിൽ കേരള കർഷക യൂണിയൻ പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ജോസ് ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഫ. ജോജോ തോമസ്, സണ്ണി തോമസ്, സിബിച്ചൻ തറയിൽ എന്നിവർ പ്രസംഗിച്ചു.