നൂറുമേനി: ഗ്രാൻഡ് ഫിനാലെ ഇന്ന്
1301122
Thursday, June 8, 2023 11:09 PM IST
ചങ്ങനാശേരി: അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറുമാസക്കാലമായി അതിരൂപതയിലെ 3000 കുടുംബകൂട്ടായ്മകളില്‍ നടന്ന നൂറുമേനി ദൈവവചന മനഃപാഠ മത്സരത്തിലെ വിജയികളായ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ ഓഡിയോ വിഷ്വല്‍ മെഗാമത്സരം ഇന്ന് രാവിലെ 11ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
ചങ്ങനാശേരി റീജണില്‍ പാറേല്‍ സെന്റ് മേരീസ് ഇടവകയിലെ ടി.ടി. ജോണ്‍ കുംഭംവേലില്, നെടുംകുന്നം റീജണില്‍ മുണ്ടത്താനം സെന്റ് ആന്റണീസ് ഇടവകയിലെ സിമി സെബാസ്റ്റ്യന്‍ മങ്ങോട്ട്, കുട്ടനാട് റീജണില്‍ കായല്‍പ്പുറം സെന്റ് ജോസഫ് ഇടവകയിലെ സിബിച്ചന് പറപ്പള്ളി, മാന്നാനം പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ ഇടവകയിലെ ഡോ. സുമ ജോസ് മുരിങ്ങമറ്റം, തിരുവനന്തപുരം പൊങ്ങുംമൂട് സെന്റ് അല്‍ഫോന്‍സ ഇടവകയിലെ കെ.കെ. തോമസ് കുരുശുംമൂട്ടില്‍ എന്നവരുടെ കുടുംബങ്ങളാണ് ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്. മത്സരത്തിന് ഡോ. റൂബിള്‍ രാജ് നേതൃത്വം നല്‍കും.