വീ​ട് ന​ഷ്ട​പ്പെ​ട്ട പത്തു കു​ടും​ങ്ങ​ൾ​ക്ക് അ​ധി​ക ധ​ന​സ​ഹാ​യം ന​ൽ​കി
Wednesday, June 7, 2023 11:04 PM IST
മ​ങ്കൊ​മ്പ്: പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ച്ചു ന​ൽ​കി സ​ർ​ക്കാ​ർ. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ 10 കു​ടും​ങ്ങ​ൾ​ക്കാ​ണ് അ​ധി​ക ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ചി​രു​ന്നു.
എ​ന്നാ​ൽ, ഈ ​തു​കകൊ​ണ്ട് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ അ​ധി​ക തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​നാ​ട് താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദും സ​ജി ചെ​റി​യാ​നും 10 കു​ടും​ബ​ങ്ങ​ൾ​ക്കും 1, 91,250 രൂ​പ വീ​തം അ​ദാ​ല​ത്ത് വേ​ദി​യി​ൽ കൈ​മാ​റി. കൈ​ന​ക​രി സ്വ​ദേ​ശി​ക​ളാ​യ ത്രേ​സ്യാ​മ്മ, ന​വീ​ന​ൻ, ബി. ​സ​ന്തോ​ഷ്, ലൂ​സി ചാ​ക്കോ, ഇ.ആ​ർ. ഇ​ന്ദു​ലേ​ഖ, കു​ഞ്ഞു​മ്മ, സ​ര​ള, ഔ​സേ​ഫ് ഫ്രാ​ൻ​സി​സ്, വി.പി ച​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​ധി​ക ധ​ന​സ​ഹാ​യം ല​ഭി​ച്ച​ത്.
വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട ച​മ്പ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ജ​യ​കു​മാ​റി​നും ഓ​മ​ന​ക്കു​ട്ട​നും സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി 9,04,9000 രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചു.