പരിസ്ഥിതി ദിനാചരണം
1300148
Sunday, June 4, 2023 11:28 PM IST
ആലപ്പുഴ: എസി റോഡ് നിർമിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണത്തിൽ തെക്കേക്കര (അറയ്ക്കൽ) ഗവ. ഹൈസ്കൂളിൽ വച്ച് 1000 വൃക്ഷത്തൈ നടുന്ന ‘എന്റെ മരം എന്റെ ജീവൻ’ പദ്ധതിയുടെ ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി നിർവഹിക്കും.
മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു
മാന്നാർ: മാന്നാറിലും പരിസരപ്രദേശങ്ങളിലും പകലും രാത്രിയും അടിക്കടിയുണ്ടാകുന്ന വൈദ്യതി മുടക്കത്തിൽ മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പലപ്രാവശ്യം അധികാരികളോട് പരാതി നൽകിയിട്ടും പരിഹാരവും ഉണ്ടാകുന്നില്ല. ഇത് മൂലം കച്ചവടക്കാരും, പൊതുജനങ്ങളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു .
മുന്നറിയിപ്പൊന്നും ഇല്ലാതെയുള്ള ഈ വൈദ്യുതിമുടക്കം കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നു. ഇതിൽ പ്രതിഷേധിച്ച് മുമ്പും മാന്നാർ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അന്ന് വൈദ്യുതിബോർഡ് വ്യാപാരികൾക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല.
ഇത്തരം വൈദ്യുതി മുടക്കത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നും, അല്ലെങ്കിൽ ഇതിനെതിരെ അസോസിയേഷന്റെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തേണ്ടിവരുമെന്നും അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്. അമ്പിളി, ജനറൽ സെക്രട്ടറി റഷീദ് പടിപ്പുരക്കൽ എന്നിവർ അറിയിച്ചു.