ധന്യന്‍ മാര്‍ കുര്യാളശേരിയുടെ 98-ാം ചരമവാര്‍ഷികം ഇന്ന്
1299304
Thursday, June 1, 2023 11:05 PM IST
മങ്കൊമ്പ്: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാം ചരമവാര്‍ഷികാചരണം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ ഇന്നു നടക്കും. രാവിലെ ആറിന് ബിഷപ് മാര്‍ തോമസ് തറയില്‍, 7.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 10.30ന് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, 12.15ന് മോണ്‍. ജയിംസ് പാലയ്ക്കല്‍, വൈകുന്നേരം 4.30ന് ഫാ. ജോമോന് പുത്തന്‍പറമ്പ് എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ഫാ. ടിസന് നടുത്തുരുത്തേല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. തോമസ് കറുകക്കളം, ഫാ. ജോസഫ് കൊല്ലാറ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഉച്ചയ്ക്ക് 12ന് നേര്‍ച്ച ഭക്ഷണവിതരണവും നടക്കും. വിശുദ്ധകുര്‍ബാനയിലും പ്രാര്‍ഥനാ ശുശ്രൂഷകളിലും നേര്‍ച്ച ഭക്ഷണത്തിലും നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിശ്വാസ സമൂഹം പങ്കെടുക്കും.