പ്രവേശനോത്സവവും യാത്രയയപ്പും
1299296
Thursday, June 1, 2023 11:04 PM IST
എടത്വ: എടത്വ സെന്റ് അലോഷ്യസ് എല്‍പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിന് മാത്യു ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റോസ് കെ. ജേക്കബ്, പിടിഎ വൈസ് പ്രസിഡന്റ് വിനോച്ചന്‍, എംപിടിഎ പ്രസിഡന്റ് മറിയാമ്മ റോജി, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നവാഗതര്‍ക്ക് മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂളില്‍ നടന്ന പ്രവേശനോത്സവം തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ വിഷാരത്ത്, പഞ്ചായത്തംഗങ്ങളായ ജോജി ജെ. വൈലപ്പിള്ളി, ബിനു സുരേഷ്, പ്രധാന അധ്യാപിക വിജയലേഖ, പിടിഎ പ്രസിഡന്റ് പ്രജീഷ്, രേഖ എന്നിവര്‍ പ്രസംഗിച്ചു.
തലവടി ഗവ. മോഡല്‍ യുപി സ്കൂളില്‍ നടന്ന പ്രവേശനോത്സവം മുന്‍ പ്രധാനാധ്യാപകന് പി.വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് മഹിത അധ്യക്ഷത വഹിച്ചു. തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പ്രധാനധ്യാപിക അനിത എന്നിവര്‍ പ്രസംഗിച്ചു.
തലവടി ഗവ. ഹൈസ്കൂളില്‍ നടന്ന പ്രവേനോത്സവത്തില് തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ വേണുഗോപാല്‍, അജിത്ത് പിഷാരത്ത്, ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പൽ എസ്. സജിത, വിഎച്ച്എച്ച്എസ് മേധാവി പി.ആര്. സുജ, പ്രധാനധ്യാപിക മിനി രാമചന്ദ്രന്, മുന്‍ പ്രധാനധ്യാപകന് പി.വി. രവീന്ദ്രനാഥ്, അധ്യാപകരായ സജി, നീതു എസ്. പിള്ള എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് യുപി സ്കൂളില്‍ നടന്ന പ്രവേശനോത്സവം സൗഹൃദ വേദി ചെയര്മാന് ഡോ. ജോണ്സണ് വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എടത്വ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണവും പഠനോപകരണ വിതരണവും നിര്‍വഹിച്ചു. ലൈബ്രററി കൗണ്‍സില്‍ അംഗം ഹരീന്ദ്രനാഥ് തായംങ്കരി, ഹെഡ്മിസ്ട്രസ് എസ്. പത്മകുമാരി, അധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.