കർഷകരക്ഷാനിയമം നിയമസഭയിൽ പാസാക്കണം: ബിജു ചെറുകാട്
1299007
Wednesday, May 31, 2023 10:52 PM IST
കോട്ടയം: നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വില കൊടുത്തുതീർക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വില നൽകാൻ വ്യവസ്ഥ ചെയ്യുന്ന കർഷകരക്ഷാനിയമം നിയമസഭയിൽ പാസാക്കണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആവിശ്യപ്പെട്ടു. നെല്ലുവില നൽകാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് എല്ലാവർഷവും ആവർത്തിക്കുന്നു. കർഷകന്റെ കണ്ണീരും അവർ നടത്തിയ സമരങ്ങളും സർക്കാരിന്റെ കണ്ണുതുറക്കാൻ പര്യാപ്തമല്ലാത്തതിനാൽ കർശനമായ നിയമം കൊണ്ടു മാത്രമേ കർഷകർക്ക് രക്ഷ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ രാഷ്ട്രിയ വ്യത്യാസമില്ലാതെ കക്ഷികൾ നിലപാട് സ്വീകരിക്കേണ്ടതാണെന്നും ഇങ്ങനെയൊരു നിയമം വേണ്ടായെന്ന് ആരെങ്കിലും പറഞ്ഞാൽ അവർ കർഷക വിരുദ്ധരാണെന്നും ബിജു ചെറുകാട് പറഞ്ഞു.