ലോക പുകയില വിരുദ്ധദിനം ആചരിച്ചു
1299003
Wednesday, May 31, 2023 10:52 PM IST
ആലപ്പുഴ: ‘നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഉൾക്കൊണ്ട് ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിന ആചരണം നടന്നു. ഡോ. ജോഷി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ. എസ് സ്വാഗതം പറഞ്ഞു. ശിശുരോഗ വിദഗ്ധ ഡോ. സംഗീത ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് സിന്ധു ഡി.നായർ, കെ.വി. സ്കൂൾ ഓഫ് നഴ്സിംഗിലെ ടീച്ചർമാരായ ശാലിനി പി.എസ്, മാജിതാ ബഷീർ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി. തുടർന്ന് പുകയില വിവിധ ദൂഷ്യവശങ്ങളെയും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും പ്രതിപാദിക്കുന്ന ബോധവത്്കരണവുമായി ബന്ധപ്പെട്ട് കെവി സ്കൂൾ ഓഫ് നഴ്സംഗിലെ വിദ്യാർഥികൾ അവതരിപ്പിച്ച റോൾ പ്ലേയും ക്വിസ് പരിപാടിയും നടന്നു. തുടർന്ന് പുകയില വിരുദ്ധ ദിന പ്രതിജ്ഞയും എടുത്തു.