പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞത് മനുഷ്യാവകാശ ലംഘനം
1298997
Wednesday, May 31, 2023 10:48 PM IST
ആലപ്പുഴ: പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച സർവീസ് പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു, കെഎസ്എസ്പിഎ സംസ്ഥന സെക്രട്ടറിയേറ്റംഗം സി.വി. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
12 വയസുകാരിക്കുനേരേ
ലൈംഗികാതിക്രമം; അച്ഛന്റെ
കൂട്ടുകാരനു 12 വര്‍ഷം തടവുശിക്ഷ
ചേര്‍ത്തല: പന്ത്രണ്ടു വയസുകാരിക്കുനേരേ ഒരുവര്‍ഷക്കാലയളവില്‍ പലപ്പോഴായി ലൈംഗികാത്രിക്രമം കാട്ടിയ അച്ഛന്റെ കൂട്ടുകാരനു 12 വര്‍ഷം തടവും രണ്ടുലക്ഷം പിഴയും വിധിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഈരേക്കളം വീട്ടില്‍ പ്രശാന്തിനാണ് വിവിധ വകുപ്പുകളിലായി തടവും പിഴയും ചേര്‍ത്തല സ്പെഷല്‍ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം ഓരോവര്‍ഷം വീതം തടവുകൂടി അനുഭവിക്കണം. അരൂര്‍ പോലീസ് 2020 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വീട്ടിലെ നിത്യസന്ദര്‍ശകനായ പ്രതി മാതാപിതാക്കളില്ലാത്ത സമയത്താണ് അതിക്രമം കാട്ടിയിരുന്നത്.