പുള്ളുവൻപാട്ട് കുലത്തൊഴിൽ; സമുദായത്തെ സംരക്ഷിക്കണം
1298996
Wednesday, May 31, 2023 10:48 PM IST
മാന്നാർ: പുള്ളുവൻപാട്ട് രംഗത്തെ അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അനന്തശൈലം പുള്ളുവൻ സമുദായ സംഘടന ആവശ്യപ്പെട്ടു. പുള്ളുവൻപാട്ട് കുലത്തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന പുള്ളുവൻ സമുദായാംഗങ്ങളെ ഒഴിവാക്കി മറ്റുള്ളവർക്ക് അനധികൃതമായി കടന്നുകയറാൻ ക്ഷേത്രങ്ങളും മറ്റും അവസരം നൽകുന്നത് ഒഴിവാക്കണമെന്നാണ് അനന്തശൈലം പുള്ളുവൻ സമുദായ സംഘടന സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.
അസംഘടിതരായ പുള്ളുവൻ സമുദായ അംഗങ്ങളെ സംഘടിപ്പിക്കുക. പുള്ളവൻ പാട്ട് കുലതൊഴിലായി സ്വീകരിച്ചു വരുന്ന പുള്ളവർക്കിടയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുകയും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ച് കുലതൊഴിൽ നിലനിർത്തുന്നതിന് പ്രാപ്തരാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുള്ളുവൻ സമുദായ സംഘടന വിപുലമായ കൺവൻഷൻ നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.