ഷീ ടോയ്ലെറ്റ് തുറന്നുകൊടുത്തു
1298995
Wednesday, May 31, 2023 10:48 PM IST
മാന്നാർ: നായർ സമാജം ഗേൾസ് സ്കൂളിൽ മന്ത്രി സജി ചെറിയാന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഷീ ടോയ്ലെറ്റ് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരക്കൽ, വാർഡ് മെമ്പർ ശാന്തിനീ ബാലകൃഷ്ണൻ, സ്കൂൾ ഹെഡ് മിസ്ട്രസ് സരിത വിജയ് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് പാനൽ
എതിരില്ലാതെ വിജയിച്ചു
ചേർത്തല: ചേർത്തല താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.വി. മോഹനൻ, പി.ഡി. ഷിബു, ബി.അജി, കെ.ജെ ജോസഫ് , എം.ജെ പോൾ, ടി.എം രത്നദാസ്, മേരിക്കുട്ടി ടോമി, സബിത സന്തോഷ് , പി.യു സരിത എന്നിവരാണ് വിജയിച്ചത്. എം.വി മോഹനനെ പ്രസിഡന്റായും പി.ഡി. ഷിബുവിനെ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു.