കരിയർ ഗൈഡൻസ് സെമിനാർ
1298993
Wednesday, May 31, 2023 10:48 PM IST
തുറവൂർ: വളമംഗലം തിരുഹൃദയ ദേവാലയത്തിൽ പാരിഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ സക്സസ് ഫ്ലയിം കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ. മാത്യു വാരിക്കാട്ടുപാടം അധ്യക്ഷത വഹിച്ചു.
ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ജോമോൻ കോട്ടുപ്പള്ളി സ്വാഗതവും കൈക്കാരൻ റോബിൻ ആലുംവരമ്പത്ത് നന്ദിയും പറഞ്ഞു. സാബു ഔസേഫ് കരിയർ ഗൈഡൻസ് ക്ലാസുകൾക്കു നേതൃത്വം നൽകി.
കയര്‍പാര്‍ക്ക് ആരംഭിക്കണം
ചേര്‍ത്തല: കയര്‍ത്തൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും നാടായ ചേര്‍ത്തലയില്‍ പള്ളിപ്പുറം ഗ്രോത്ത് സെന്ററിനോടനുബന്ധിച്ച് കയര്‍ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് സംയോജിത കയര്‍ വ്യവസായ സഹകരണസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കയര്‍പാര്‍ക്കില്‍ കയര്‍ സഹകരണസംഘങ്ങള്‍ക്കും ചെറുകിട ഉത്പാദകര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും കയര്‍ഫെഡ് നല്‍കാനുള്ള കയര്‍വില അടിയന്തരമായി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസഫ് വടക്കേക്കരി അധ്യക്ഷത വഹിച്ചു.