ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് തിരിതെളിഞ്ഞു
1298992
Wednesday, May 31, 2023 10:48 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകളിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ശിവഗിരി ആശ്രമത്തിന് വാഷിംഗ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു. നോർത്ത് പോയിന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു. പ്രതിഷ്ഠാ ചടങ്ങുകൾക്ക് സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധിതീർഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമികത്വം വഹിച്ചു. സ്വാമി ഗുരുപ്രസാദ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ, ജോ. സെക്രട്ടറി സാജൻ നടരാജൻ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
വിചാരണസദസ് സംഘടിപ്പിച്ചു
മാന്നാർ: എസ്ഡിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ തുടർഭരണം ജനവഞ്ചനയുടെ രണ്ടുവർഷം എന്ന മുദ്രാവാക്യം ഉയർത്തി മാന്നാറിൽ വിചാരണ സദസ് സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഷ്റഫ് പ്രാവച്ചമ്പലം വിചാരണ സദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാനവാസ് മാന്നാർ അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി റിയാസ് റഷീദ്, നിയാസ് ഇസ്മായിൽ, റഹീം ചാപ്രയിൽ, അഫ്സൽ കാസിം, ശിഹാബ്, റഷീദ് വരിക്കോലിൽ, യൂനിസ് തുടങ്ങിയവർ പ്രസംഗിച്ചു.