നടന്നുപോയ പ്രവാസിയെ തെരുവുനായ ആക്രമിച്ചു
1298667
Wednesday, May 31, 2023 2:31 AM IST
ആലപ്പുഴ: വഴിയെ നടന്നുപോയ പ്രവാസിയെ തെരുവുനായ ആക്രമിച്ചു മുറിവേല്‍പ്പിച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് നായ് ചാടി കൈയില്‍ കടിക്കാന്‍ ശ്രമിച്ചത്. ഇടത്തു കൈപ്പത്തിയുടെ പുറത്ത് പല്ലുകൊണ്ട് മുറിവേറ്റു.
ജില്ലാകോടതി വാര്‍ഡില്‍ കോര്‍ത്തശേരി പള്ളിക്കു സമീപത്തു വച്ചാണ് മാത്യുവിനെ നായ ആക്രമിച്ചത്. പരിക്കേറ്റ മാത്യു വണ്ടാനം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ചികിത്സനേടി. പ്രദേശത്തെ തെരുവ്നായ് ശല്യത്തെക്കുറിച്ച് വര്‍ഷങ്ങളായി ആവര്‍ത്തിച്ചു പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും മുനിസിപ്പാലിറ്റി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു.