നെല്ലുവില: കർഷകർ സെക്രട്ടേറിയറ്റ് പടിക്കലേക്ക്
1298663
Wednesday, May 31, 2023 2:22 AM IST
മങ്കൊമ്പ്: കർഷകനിൽനിന്ന് സർക്കാർ സംഭരിച്ച നെല്ലുവില ഉടൻ നൽകുക, ഹാൻഡിലിംഗ് ചാർജ് പൂർണമായും സർക്കാർ നല്കുക, കിഴിവ് കൊള്ളയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യമുന്നയിച്ചു നെൽക്കർഷക സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഭിക്ഷയെടുത്തുകൊണ്ട് കർഷകർ സത്യഗ്രഹം നടത്തും.
നാളെ സ്കൂൾ തുറക്കുമ്പോൾ മക്കൾക്കു പുസ്തകവും യൂണിഫോം വാങ്ങുവാൻ നിർവാഹമില്ലാതെ നെൽവില ലഭിക്കാത്ത കർഷകൻ ആത്മഹത്യ ചെയ്യാതിരിക്കാൻ ജനങ്ങൾ കനിയണമെന്നഭ്യർഥിച്ചുകൊണ്ടാണ് കർഷകർ ഭിക്ഷയെടുക്കാൻ തീരുമാനിച്ചത്. നെൽക്കർഷകസമിതി വിവിധ തലത്തിലുള്ള നേതൃനിരയിലുള്ള കർഷകരാണ് സമരത്തിലണിനിരക്കുന്നത്.
സർക്കാർ ഇനിയും കനിയുന്നില്ലെങ്കിൽ അനിശ്ചിത സത്യഗ്രഹം ആരംഭിക്കാനാണ് നെൽക്കർഷക സംരക്ഷണസമിതിയുടെ ആലോചനയെന്ന ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്- ഫോൺ: 8281755466. 9446923375.