അമ്മ കരൾ നല്കിയെങ്കിലും ശ്രവ്യമോൾ വിടപറഞ്ഞു
1298662
Wednesday, May 31, 2023 2:22 AM IST
മുഹമ്മ: ശ്രവ്യമോൾക്ക് അമ്മ കരൾ പകുത്തു നൽകിയെങ്കിലും ചികിത്സാ ചെലവിനായി നാട് കൈകൾ കോർത്ത് പന്ത്രണ്ട് ലക്ഷം രൂപ സ്വരൂപിച്ചെങ്കിലും ശ്രവ്യമോളുടെ ജീവൻ രക്ഷിക്കാനായില്ല.
മണ്ണഞ്ചേരി പൊന്നാട് പനച്ചിച്ചിറയിൽ പ്രദീപിന്റെയും ശ്രീജയുടെയും മകൾ അഞ്ചര വയസുകാരി ശ്രവ്യമോൾക്ക് കരൾ രോഗത്തെത്തുടർന്നു കരൾ മാറ്റിവയ്ക്കേണ്ടി വന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 23ന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി. എന്നാൽ ഇന്നലെ പുലർച്ചയോടെ ആരോഗ്യ സ്ഥിതി മോശമാകുകയും അന്ത്യം .സംഭവിക്കുകയുമാ യിരുന്നു. മൃതദേഹം ശ്രവ്യമോൾ പഠിച്ച സ്കൂളായ പൊന്നാട് എൽ പി സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിൽ എത്തിച്ച് ഒന്നരയോടെ സംസ്കരിച്ചു. കാവുങ്കൽ ദേവസ്വം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രേയ സഹോദരിയാണ്.