റോട്ടറി ക്ലബ് ഓഫ് ആലപ്പി കയര്‍ സിറ്റിയുടെ ചാര്‍ട്ടര്‍ ഡേ ദിനാഘോഷം
1298657
Wednesday, May 31, 2023 2:22 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി കയര്‍ സിറ്റിയുടെ 19-ാമത് ചാര്‍ട്ടര്‍ ഡേ ദിനാഘോഷം സംഘടിപ്പിച്ചു. 2004 മേയിലാണ് റോട്ടറി ക്ലബ് ഓഫ് ആലപ്പി കയര്‍ സിറ്റി സ്ഥാപിതമായത്. ചാത്തനാട് റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് റൊട്ടേറിയന്‍ സിജു ജോയ് അധ്യക്ഷനായി.
2024-25 വര്‍ഷത്തെ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട എകെഎസ്എം റൊട്ടേറിയന്‍ സുധി ജബ്ബാര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ പ്രസിഡന്റ് സിജു ജോയ്, അസിസ്റ്റന്റ് ഗവര്‍ണര്‍ മേജര്‍ ഡോണര്‍ തോമസ് ആന്റോ പുളിക്കന്‍, ജി.ജി.ആര്. ആന്റണി ഫെര്‍ണാണ്ടസ്, സെക്രട്ടറി ടി.സി. ജോസഫ്, ജി.എസ്.ആര്. സിറിയക് ജേക്കബ്, കെ.ജി. ഗോപകുമാര്‍, അലക്സ് ഫിലിപ്പ്, പി.സി. ചെറിയാന്, ഷാജി ആന്റണി, പി.സി. ജിജി, സാജന് കെ. ജോണ്‍, റിജാസ് എം.അലിയാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.