റോഡുകളുടെ ഉദ്ഘാടനം
1298655
Wednesday, May 31, 2023 2:22 AM IST
പുളിങ്കുന്ന്: പഞ്ചായത്ത് അഞ്ചാം വാർഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കണ്ണാടി പോസ്റ്റ് ഓഫീസ്-മാളേയ്ക്കൽ പാലം റോഡിന്റെയും തൊണ്ണൂറിൽ-അഞ്ചുതൈ റോഡിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പത്മജ അഭിലാഷ് നിർവഹിച്ചു.
ഈ സാന്പത്തിക വർഷം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ റോഡുകൾ കോൺക്രീറ്റിംഗ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജോഷി കൊല്ലാറ, നീനു ജോസഫ്, അലൻ പരുത്തിക്കൽ, വേലായുധൻ നായർ, മണി പൊയ്പ്പള്ളി, പ്രവീണ സുനിൽ, ദീപ പൊയ്ക്കാപ റന്പിൽ എന്നിവർ പ്രസംഗിച്ചു.