റെയിൽവേ ഗേറ്റ് അടച്ചിടും
1298654
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: മാരാരിക്കുളം ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്റ്റേഷൻ ഗേറ്റ്) ഇന്നു വൈകുന്നേരം ആറുമുതൽ ജൂൺ നാലിന് വൈകുന്നേരം ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള ഉദയ ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 52) വഴി പോകണം.