പോക്സോ കേസിൽ വെറുതെവിട്ടു
1298653
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: പോക്സോ കേസിൽ ആരോപണവിധേയനായി പ്രതിയാക്കപ്പെട്ടയാളെ വെറുതെ വിട്ടു. കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ തോട്ടപ്പള്ളി പള്ളിച്ചിറ തട്ടേകാട് വീട്ടില്‍ സേവ്യറി(54)നെ വെറുതെ വിട്ടത്.
മത്സ്യത്തൊഴിലാളിയായ സേവ്യറെ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വൈരാഗ്യം തീര്‍ക്കാന്‍ പോക്സോ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. 2017 മേയ് 27 നാണ് അമ്പലപ്പുഴ പോലീസ് സേവ്യര്‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തത്. രണ്ട് ആണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന കേസിലാണ് സേവ്യറെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി 24 സാക്ഷികളുടെയും പ്രതിക്കുവേണ്ടി എട്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി.
പ്രതിക്കുവേണ്ടി അഭിഭാഷകരായ നാസര്‍ എം. പൈങ്ങാമഠം, ടി.ആര്. രാജു, ജി. ബാലഗോപാലന്, സജീവ് കെ. തോമസ്, എം.ടി. ദേവനാരായണന് എന്നിവര്‍ ഹാജരായി.