പത്രപ്രവർത്തക പെൻഷൻ മാസാദ്യം ലഭ്യമാക്കണം
1298651
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും പത്താം തീയതിക്കകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നതിലുള്ള കാലതാമസമൊഴിവാക്കാൻ സംവിധാനമൊരുക്കുക, ആശ്രിത-അവശ പെൻഷനുകൾ വർധിപ്പിക്കുക, പകുതി പെൻഷൻകാരുടേത് മുഴുവൻ പെൻഷനാക്കുക, പെൻഷൻ കുടിശിക കൊടുത്തുതീർക്കു തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ടി. ബേബി അധ്യക്ഷതവഹിച്ചു. തോമസ് ഗ്രിഗറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ. മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.