കലാ, കായികതാരങ്ങളെ അനുമോദിച്ചു
1298650
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: വൈഎംസിഎ സംഘടിപ്പിച്ച രണ്ടാമത് ടാലന്റ് റെക്കഗ്നിഷന്‍ നൈറ്റില്‍ (പ്രാഗല്ഭ്യ അംഗീകരണ രാത്രി) മികച്ച കലാ, കായികതാരങ്ങളെ അനുമോദിച്ചു. വൈഎംസിഎ എ.വി. തോമസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജോണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എഡിബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ്, എഡിടിടിഎ പ്രസിഡന്റ് ബിച്ചു എക്സ്. മലയില്‍, ഡയറക്ടര്‍മാരായ സുനില്‍ മാത്യു ഏബ്രഹാം, അനില്‍ ജോര്‍ജ്, റോണി മാത്യു, ബൈജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.പി. ചിത്തരഞ്ജൻ എംഎല്‍എ വൈഎംസിഎ ഹോണററി ലൈഫ് മെമ്പര്‍ഷിപ്പ് പ്രസിഡന്റ് മൈക്കിള്‍ മത്തായി സമ്മാനിച്ചു. മുന്‍ പ്രസിഡന്റുമാരായ ഇ. ജേക്കബ് ഫിലിപ്പോസ്, ഡോ.പി. കുരിയപ്പന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു പൊന്നാടയണിച്ച് ആദരിച്ചു.
വൈഎംസിഎ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബാസ്കറ്റ്ബോള്‍, ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, മ്യൂസിക്, ഡ്രോയിംഗ്-പെയിന്റിംഗ് അക്കാഡമികളില്നിന്ന് ജില്ലാ, സംസ്ഥാന, ദേശീയ തല മത്സരങ്ങളില്‍ പങ്കെടുത്തവരും വിജയിച്ചവരുമായ താരങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടിയാണ് അവസരമൊരുക്കിയത്. ഷട്ടില്‍ ബാഡ്മിന്റണ്‍ അക്കാഡമിയില്നിന്നുള്ള വിജയികള്‍ക്ക് കിറ്റ് ബാഗുകള്‍ സ്പോണ്‍സര്‍മാരായ പോപി സമ്മാനിച്ചു.