അദാലത്തിൽ 433 പരാതികൾ പരിഗണിച്ചു
1298647
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ നടന്ന മന്ത്രിമാരുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 433 പരാതികളിൽ 226 എണ്ണം തീർപ്പാക്കി. ഏപ്രിൽ 15 വരെ അദാലത്തിലേക്ക് ലഭിച്ച പരാതികളാണിവ. അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ മന്ത്രി പി. പ്രസാദ് നേരിട്ടാണ് പരാതികൾ പരിഗണിച്ചത്.
ലഭിച്ച അപേക്ഷകളിൽ 15 പേർക്ക് അദാലത്തിൽ റേഷൻ കാർഡ് അനുവദിച്ചു. ഒരാൾക്ക് പുതിയ റേഷൻ കാർഡും ഒരാൾക്ക് എഎവൈ കാർഡും 13 പേർക്ക് മുൻഗണന കാർഡുമാണ് അനുവദിച്ചത്. പെർമിറ്റ് നൽകൽ, പിഡബ്ല്യുഡി റോഡ്സ്, ലൈസൻസ് പുതുക്കി നൽകൽ തുടങ്ങിയ അപേക്ഷകളാണ് അദാലത്തിൽ കൂടുതലും ലഭിച്ചത്. പുതിയതായി ലഭിച്ച 420 അപേക്ഷകളിൽ 15 നകം തന്നെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.