ഐഎംഎസില് ത്രിത്വൈക ആരാധന മൂന്നിന്
1298646
Wednesday, May 31, 2023 2:17 AM IST
ആലപ്പുഴ: പറവൂര്‍ ഐഎംഎസ് ധ്യാനഭവന്റെയും ഹോംമിഷന്‍ പ്രീച്ചിംഗ് മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നിന് ത്രിത്വൈക ആരാധന നടത്തും. രാവിലെ ഒമ്പതിന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ഫാ. ഷാജി തുമ്പേച്ചിറയില്‍ വചനപ്രഘോഷണം നടത്തും. ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ആലപ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത്, പ്രീച്ചിംഗ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ശാസ്താംപറമ്പില്‍, അഡ്വ. സിസ്റ്റര്‍ കെ.വി. ജാനറ്റ്, ക്ലീറ്റസ് വലിയപറമ്പില്‍, ബ്രദര്‍ മോനിച്ചന് തോലാട്ട്, പി.ജെ. ജോസഫ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് സമാപിക്കും.