കുടുംബ നവീകരണ ക്ലാസ്
1298645
Wednesday, May 31, 2023 2:17 AM IST
ചേര്‍ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ ദിശ 2023 എന്ന പേരിൽ കുടുംബ നവീകരണ ക്ലാസ് നടത്തി. വികാരി ഫാ. തോമസ് വൈക്കത്തുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അസി. വികാരി ഫാ. നിഖിൽ മുളവരിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഷിൽജി പാലയ്ക്കൽ, കൈക്കാരൻ ജോസുകുട്ടി കരിയിൽ, കൺവീനർ ജോബി ജോർജ് വാതപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. സൈബർ പോലീസ് ഡിപ്പാർട്ടുമെന്റിലെ ജയകുമാര്‍, ഫാ. സനു പുതുശേരി, സിജോയ് വർഗീസ്, ബിനീഷ് കെ. മേനോൻ എന്നിവർ ക്ലാസെടുത്തു.