കോയില്‍മുക്ക് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്തു
1298345
Monday, May 29, 2023 10:12 PM IST
എടത്വ: പുതുതായി നിര്‍മിച്ച കോയില്‍മുക്ക് സെന്റ് ജോസഫ് പള്ളിയുടെ കൂദാശ നടന്നു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പള്ളിയുടെ കൂദാശ നിര്‍വഹിച്ചു. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, മുന്‍ വികാരി ഫാ. മാത്യു ചൂരവടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രഥമ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ കാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ടോം ആര്യന്കാലാ, കൈക്കാരന്മാരായ എ.ഡി. പത്രോസ് ആശാംപറമ്പില്‍, മാര്ട്ടിന് ലൂക്കോ കറുകയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.