എ പ്ലസ് നേടിയവർക്ക് ആദരവ്
1298342
Monday, May 29, 2023 10:12 PM IST
എടത്വ: തലവടി ചര്‍ച്ചാവേദിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തലവടി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിക്കും. തലവടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നാലിന് ഉച്ചകഴിഞ്ഞ് 3 ന് ആദരിക്കല്‍ ചടങ്ങ് നടക്കും. തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.വി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു പുരസ്കാരദാനം നിര്‍വഹിക്കും. ബ്രഹ്മശ്രീ ആനന്ദന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. യോഗ്യതയുള്ള മുഴുവന്‍ വിദ്യാര്‍ഥി -വിദ്യാര്‍ഥിനികളും ഒന്നിന് മുന്‍പ് മാര്‍ക്ക് ലിസ്റ്റുകള്‍ 7510950651 എന്ന വാട്സ് ആപ്പ് നമ്പരില്‍ നല്‍കണം.
സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍
കെട്ടിട സമുച്ചയം വെഞ്ചരിപ്പ്
എടത്വ: പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂളില്‍ പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായ രണ്ടു നില കെട്ടിട സമുച്ചയത്തിന്റെ ആശീര്‍വാദകര്‍മം ജൂണ്‍ ഒന്നിന് രാവിലെ 9:30ന് നടക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മികത്വം വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കും. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021 ലാണ് ആരംഭിച്ചത്. കൈക്കാരന്മാരായ ജിജന്. ജെ, ചാക്കോ പി.ജെ, ഹെഡ്മിസ്ട്രസ്സ് മിനി ആനി തോമസ്, മേഴ്സി തോമസ് എന്നിവര്‍ നേതൃത്വം വഹിക്കും.