ചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് വീടും പുരയിടവും തട്ടിയ പ്രതി അറസ്റ്റിൽ
1298340
Monday, May 29, 2023 10:12 PM IST
ചാരുംമൂട്: ചികിത്സയ്ക്കു പണം നൽകാമെന്ന് പറഞ്ഞ് നിർധന കുടുംബത്തിന്റെ വീടും പുരയിടവും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ കൊട്ടിയം തഴുത്തല ശരൺ ഭവനത്തിൽ ശരൺ ബാബു (34) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
താമരക്കുളം മേക്കുംമുറി കൊച്ചു പുത്തൻവിള സുനിൽ ഭവനത്തിൽ സുശീലയുടെ വീടും പുരയിടവും തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്.
സമാനരീതിയിൽ നിർധനരും നിരക്ഷരരുമായ ആൾക്കാരിൽനിന്നു വീടും വസ്തുവും പണവും തട്ടിയെടുത്തതിന്റെ പേരിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശരൺ ബാബുവിനെതിരെ വഞ്ചനാകുറ്റത്തിനു പരാതി നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വാങ്ങി. സി ഐ ശ്രീജിത്ത് പി, എസ്ഐ നിധീഷ്, എസ്ഐ സുഭഷ് ബാബു, എഎസ്ഐ രാജേന്ദ്രൻ, സി പിഒമാരായ രാജീവ്, സുന്ദരേശൻ, വിഷ്ണു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.