പഠനോപകരണം വിതരണം ചെയ്തു
1298318
Monday, May 29, 2023 9:45 PM IST
പുളിങ്കുന്ന്: പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പത്മജ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ നീനു ജോസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സി.വി. രാജീവ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുഖ്യസംഘാടകനും വാർഡ് മെംബറുമായ ജോഷി കൊല്ലാറ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ മനോജ് കാനാച്ചേരി, എഡിസൺ വർഗീസ്, വേലായുധൻ നായർ, തോമസ് ഏബ്രഹാം, സാലിമ്മ ബാബു, ചാച്ചപ്പൻ വേലിയാത്ത്, സാബു ആറുപറ തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: കരളകം വാർഡ് ടെൻ ഫ്ലവേഴ്സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃതത്തിൽ സൗജന്യ പഠനോപകരണ വിതരണം നടത്തി. പഠനോപകരണ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് നിർവഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പുന്നമട വാർഡ് കൗൺസിലർ ജി. ശ്രീലേഖ, ആർ.ആർ. ജോഷി രാജ് എന്നിവർ പ്രസംഗിച്ചു.