‘ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’
1298317
Monday, May 29, 2023 9:45 PM IST
അമ്പലപ്പുഴ: എല്ലാ രംഗങ്ങളിലും ഉപഭോക്താക്കൾ ചൂഷണത്തിനു വിധേയമാകുകയാണെന്നും ബോധവത്കരണത്തോടുകൂടി മാത്രമേ ഉപഭോക്താക്കളെ പൗരബോധമുള്ളവരായും നിയമ ബോധമുള്ളവരായും വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ വെന്നും ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ. കൺസ്യൂമേഴ്സ് സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ പായൽകുളങ്ങര എകെഡി എസ് 186 നമ്പർ ഹാളിൽ കൂടിയ ഉപഭോക്തൃ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ ഹക്കീം എം.കെ. മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു.പി.എസ്. സുരേഷ് കുമാർ, വൈ .അഫ്സൽ, ജോർജ് കോശി, എസ് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.