സേവ് കുട്ടനാട് ഫോറം
1298315
Monday, May 29, 2023 9:44 PM IST
മങ്കൊമ്പ്: മൂന്നുമാസം കഴിഞ്ഞിട്ടും കുട്ടനാട്ടിലെ കർഷകർക്ക് പണം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സേവ് കുട്ടനാട് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് പടിക്കൽ നാളെ ധർണ നടത്തും. കർഷകരുടെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞ് ഉടൻ നെല്ലുവില നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി ഡോ.പി.ടി. സക്കറിയ (പ്രസിഡന്റ്), എൻ.കെ. വേണുഗോപാൽ (വർക്കിഗ് പ്രസിഡന്റ്), സാബു തോട്ടുങ്കൽ (വൈസ് പ്രസിഡന്റ്), എസ്.സുദർശന കുമാർ (സെക്രട്ടറി), കാവാലം ഗോപകുമാർ (ജോയിന്റ് സെക്രട്ടറി), ജോസുകുട്ടി കളങ്ങര (ട്രഷറർ), പി.ജി. വർക്കി (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം), ഹരീന്ദ്രനാഥ് തായങ്കരി (ഓഡിറ്റർ)എന്നിവരെ തെരഞ്ഞെടുത്തു.
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ഇന്ന്
മാന്നാർ: പഞ്ചായത്ത് രണ്ടാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാൻ നർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷയാകും. ഐസിഡിഎസ് സൂപ്പർവൈസർ ജെ. ജ്യോതി റിപ്പോർട്ട് അവതരിപ്പിക്കും.