സ്കൂൾ തുറക്കാൻ ദിവസങ്ങൾ; ബസുകളുടെ പരിശോധന ആരംഭിച്ചു
1298314
Monday, May 29, 2023 9:44 PM IST
അമ്പലപ്പുഴ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സ്കൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് ബസുകളുടെ പരിശോധന ആരംഭിച്ചത്. ആദ്യദിവസം നിരവധി വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കി.
പുറക്കാട് ജംഗ്ഷനു സമീപമാണ് സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രേംജിത്ത്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങളടക്കം ഉണ്ടോ എന്നു പരിശോധിച്ചു. വാഹനങ്ങളുടെ യാന്ത്രിക ക്ഷമത, സ്പിഡ് ഗവർണർ, ജിപിഎസ് എന്നിവയും പരിശോധനയ്ക്കു വിധേയമാക്കി. പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകു എന്ന് വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് പറഞ്ഞു.