‘മരുന്നു സംഭരണശാലയിലെ തീപിടിത്തം ആസൂത്രിതം’
1298313
Monday, May 29, 2023 9:44 PM IST
അമ്പലപ്പുഴ: വണ്ടാനത്ത് ഗവ. ഡെന്റൽ കോളജിനു പുറകിലായി നിലകൊള്ളുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കീഴിലുള്ള മരുന്നു സംഭരണശാലയിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം ആസൂത്രിത സംഭവമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. വണ്ടാനത്തെ അഗ്നിക്കിരയായ മരുന്നു സംഭരണശാലയിൽ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ഗുരുതരമായ വീഴ്ചകളാണ് ചൂണ്ടിക്കട്ടിയത്.
കെട്ടിടവും സമീപപ്രദേശങ്ങളും കാമറ കണ്ണുകളാൽ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നവർ തീപിടിത്തമുണ്ടായ ഭാഗത്ത് കാമറ വച്ചിരുന്നില്ല എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ്, എം.വി. രഘു, എ.ആർ. കണ്ണൻ, യു. എൻ. ഷിനോയ്, ഷിത ഗോപിനാഥ്, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.