പോക്സോ കേസില്‍ 17 വര്‍ഷം തടവ്
1298311
Monday, May 29, 2023 9:44 PM IST
ചേര്‍ത്തല: പത്തു വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് അർത്തുങ്കൽ കാക്കരിയിൽ പൊന്നൻ (തോമസ്-57) നെ ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 17 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം. വാണി വിധിച്ചത്. 2020 ലാണ് സംഭവം.
അമ്മയെ അന്വേഷിച്ച് അയൽവീട്ടിലേക്കു ചെന്ന പെൺകുട്ടി ക്കുനേരെ 57കാരനായ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടർന്ന് അതിക്രമം നടത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബീന ഹാജരായി.