ചാത്തനാട് സെന്റ് അൽഫോൻസാ പള്ളിയിൽ ഇടവക ദിനാചരണം
1298310
Monday, May 29, 2023 9:44 PM IST
ആലപ്പുഴ: ജില്ലയിലെ പ്രഥമ അൽഫോൻസാ തീർഥാടന കേന്ദ്രമായ ചാത്തനാട് സെന്റ് അൽഫോൻസാ പള്ളിയിൽ ഇടവക ദിനാചരണവും പന്തക്കുസ്താ തിരുനാളും നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആധുനികലോകത്തിൽ ക്രൈസ്തവ മൂല്യങ്ങൾ മുറുകെപ്പിടിച്ച് സമൂഹത്തിനു മാതൃകയാകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഴവങ്ങാടി മാർസ്ലീവാ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ പ്രസംഗിച്ചു.
സഹൃദയ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ. രാജേഷ് മാളിയേക്കൽ സമ്മാനദാനം നിർവഹിച്ചു. ഫാ. ജോഷി മൂലംകുന്നം, കൈകാരന്മാർ, പള്ളി കമ്മിറ്റി സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. തിരുനാളിനോടനുബന്ധിച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്ന ചടങ്ങുകൾക്കു വികാരി ജനറാൾ നേതൃത്വം നൽകി.