കാഴ്ചപരിമിതി നേരിടുന്ന നടേശന് കരുതലിന്റെ കണ്ണായി അദാലത്ത്
1298308
Monday, May 29, 2023 9:44 PM IST
ചേർത്തല: കൈയില്‍ കിട്ടിയ റേഷന്‍ കാര്‍ഡില്‍ എഴുതിയിരിക്കുന്നത് കാണാനോ വായിക്കാനോ നടേശന് കഴിയില്ല. എങ്കിലും തന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് സന്തോഷത്തിന്റെ പര്യവസാനം തന്ന സര്‍ക്കാരിനോട് നന്ദി പറയുകയാണ് ഈ അമ്പതിയാറുകാരന്‍.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ചന്ദ്രിക നിവാസില്‍ താമസിക്കുന്ന കെ.എന്‍. നടേശന്റെ മുന്‍ഗണന വിഭാഗത്തിലായിരുന്ന റേഷന്‍ കാര്‍ഡ് എഎവൈ വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കിയത്.
നൂറുശതമാനവും കാഴ്ച പരിമിതി നേരിടുന്ന നടേശന് ഭാര്യയുമൊത്ത് മൂന്ന് സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ അനുവദിച്ച വീട്ടിലാണ് താമസം. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന അദ്ദേഹത്തിന് 26 കൊല്ലമായി കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ട്.
ചെമീന്‍ പീലിംഗ് തൊഴിലാളിയായ ഭാര്യക്ക് ലഭിക്കുന്ന ചെറിയ കൂലി മാത്രമാണ് വരുമാനമാര്‍ഗം. മുന്‍ഗണന റേഷന്‍ കാര്‍ഡ് ആയതിനാല്‍ വര്‍ഷങ്ങളായി കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിരുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും ലഭിച്ചിരുന്നില്ല.