അഴിമതി സാർവത്രികമായെന്ന് അനൂപ് ജേക്കബ് എംഎൽഎ
1297825
Sunday, May 28, 2023 2:12 AM IST
ആലപ്പുഴ: മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണുകളിലെ തുടർച്ചയായുള്ള തീപ്പിടിത്തം ദുരൂഹമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ആരോപിച്ചു. കോവിഡ് കാലത്തെ പർച്ചേസിൽ നടന്നിരിക്കുന്ന അഴിമതി മൂടിവയ്ക്കാൻവേണ്ടിയാണ് ഈ അട്ടിമറിയെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിന്റെ കീഴിൽ മേൽത്തട്ട് മുതൽ താഴെ തട്ടുവരെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും അഴിമതി സാർവത്രികമായി. ഒരു വശത്ത് നികുതി കൊള്ളയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയും സർക്കാർ സേവനങ്ങൾ അർഹരായ ആളുകൾക്കു ലഭിക്കുന്നതിന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ മറുവശത്തും ആയി നില കൊള്ളുന്ന അവസ്ഥ യിലേക്ക് നാട് മാറിയെന്നും കേരള കോൺഗ്രസ് ജേക്കബ് ജില്ലാ ഏകദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഗിരിജൻ, കോശി തുണ്ടുപറമ്പിൽ, അഡ്വ. പ്രേംസൻ മാഞ്ഞാമറ്റം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷീൻ ജോസഫ്, ഉന്നതാധികരി സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപുരയ്ക്കൽ, ജോൺസൺ മാത്യു, ജേക്കബ് തരകൻ, ലിയോ തരകൻ, രാജൻ തെക്കേവിള, തങ്കച്ചൻ കൊല്ലമല, അഡ്വ. വിജയകുമാർ വാലയിൽ, കെ.എൻ. സാംസൺ, ജോജി കരിക്കാംപള്ളി, മാത്യു സ്കറിയ കാഞ്ഞിക്കൽ, അനീഷ് ആറാട്ടുകുളം, സാബു വള്ളപ്പുര, ഷാജൻ മെതിക്കളം, പി.ബി. സപ്രു, ജോർജുകുട്ടി മാത്യു കണിച്ചേരിൽ, ബെന്നി വത്യാറ, ജോർജ് തോമസ് കളപ്പുര, കൃഷ്ണപുരം പ്രകാശ്, ആൻഡ്രൂസ് റൊസാരിയോ, പി.എസ്. ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.