കറവപ്പശുക്കൾ ചത്ത നിലയിൽ
1297823
Sunday, May 28, 2023 2:12 AM IST
മാന്നാർ: തൊഴുത്തിൽ കറവപ്പശുക്കൾ ചത്ത നിലയിൽ. ചെന്നിത്തല ചെറുകോൽ പടിഞ്ഞാറ് ശുഭാലയത്തിൽ (മുണ്ടുകാട്ടിൽ) ശ്രീകുമാറിന്റെ പ്രസവിച്ച രണ്ടു പശുക്കളാണ് തൊഴുത്തിൽ ചത്തനിലയിൽ കാണപ്പെട്ടത്.
രാത്രിയിൽ ശ്രീകുമാർ തീറ്റയും വെള്ളവും കൊടുത്ത് പോയപ്പോഴും പശുക്കൾക്ക് യാതൊരു ഭാവവ്യത്യാസങ്ങളും ഇല്ലായിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി പശുവിനെ വളർത്തി കുടുംബം പുലർത്തിയിരുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രണ്ടു കറവ പശുക്കളും.
വാർഡ് മെമ്പർ ഗോപൻ ചെന്നിത്തലയെ വിവരമറിയിച്ച തിനെത്തുടർന്ന് ചെന്നിത്തല വെറ്ററിനറി ഡോക്ടർ പ്രിൻസ്മോൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരണകാരണങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചില്ല.