കാറുകളും ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
1297820
Sunday, May 28, 2023 2:12 AM IST
ഹരിപ്പാട്: കാറുകളും ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ചു മൂന്നുപേർക്കു പരിക്ക്. ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിനു സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോയ കാറും എതിർദേശിൽ വന്ന ഇൻസുലേറ്റഡ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് കാറിനു പിന്നാലെയെത്തിയ മറ്റൊരു കാറും ഈ വാഹനങ്ങളിൽ ഇടിച്ചുകയറി. കാർ യാത്രക്കാരായ മൂന്നു പേർക്ക് നിസാര പരിക്കേറ്റു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽനിന്നും മാറ്റി.