ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു
1297819
Sunday, May 28, 2023 2:06 AM IST
തുറവൂർ: ഭർത്താവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു. പട്ടണക്കാട് പൊന്നാം വെളി മുതിരപ്പറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ശ്രീനിവാസ് (48) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
ലോറിക്കടിയിൽപ്പെട്ട ജ്യോതി തൽക്ഷണം മരിച്ചു. വയലാർ രാമവർമ സ്കൂൾ അധ്യാപകനായ ഭർത്താവ് ശ്രീനിവാസ ഷേണായി പരിക്കില്ലാതെ രക്ഷപ്പെട്ടു. മരിച്ച ജ്യോതി എറണാകുളം ജില്ലാ കോടതി ജീവനക്കാരിയാണ്. സംസ്കാരം നടത്തി. മക്കൾ പ്ലസ് ടു വിദ്യാർഥി അഭിഷേക് എസ്. ഷേണായി (തുറവൂർ ടി.ഡി. ഹയർസെക്കൻഡറി സ്കൂൾ), അക്ഷത എസ്. ഷേണായി (വയലാർ രാമവർമ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി). കുത്തിയതോട് പോലീസ് കേസെടുത്തു.