കുടുംബയോഗ വാർഷികം
1297818
Sunday, May 28, 2023 2:06 AM IST
എടത്വ: പുതുക്കരി കാവിലേവീട് (കളരിപ്പറമ്പിൽ, കൊച്ചുതെള്ളിയിൽ, കരവട്ടത്തയ്യിൽ, പൂച്ചമൂട്, നെല്ലിക്കുന്നം, വെട്ടത്ത്, വല്ല്യപറമ്പ്, തുണ്ടിയിൽ, മുക്കത്ത്, പുളിന്താനം, പനച്ചിപ്പറമ്പ്) കുടുംബയോഗം മൂന്നാം ഘട്ടം എട്ടാം വാർഷിക സമ്മേളനം മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ ഇന്നു രാവിലെ 9.30ന് നടക്കും. അസംഷൻ കോളജ് അധ്യാപകൻ ഫാ. സെബാസ്റ്റ്യൻ പുതുശേരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സണ്ണി ജോസഫ് കളരിപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി: കാവാലം കുടുംബയോഗം 118-ാം വാർഷികാഘോഷം എസ്ബി കോളജ് കല്ലറക്കൽ ഹാളിൽ നടത്തും. രാവിലെ എട്ടിന് ചാപ്പലിൽ വിശുദ്ധ കുർബാനയും അനുസ്മരണവും. പത്തിന് പൊതുയോഗം ബംഗ്ലാദേശിലെ വത്തിക്കാൻ മുൻ സ്ഥാനപതി മാർ ജോർജ് കോച്ചേരി ഉദ്ഘാടനം ചെയ്യും.ഫാ.റ്റോജി പുത്തൻകടുപ്പിൽ മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി സി.വി. ജോൺ റിപ്പോർട്ട് അവതരിപ്പിക്കും. പ്രസിഡന്റ് പി. ജോസഫ് ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജേക്കബ് കാവാലം, തോമസ് എം. കാവാലം, സാബു കുര്യൻ, അലക്സ് ജേക്കബ്, ജെയ്സൺ കാവാലം എന്നിവർ പ്രസംഗിക്കും.