മുട്ടം ഫൊറോന പള്ളി സഹസ്രാബ്ദി ജൂബിലി: ലഹരിക്കെതിരേ മിനി മാരത്തൺ
1297816
Sunday, May 28, 2023 2:06 AM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരേ മിനി മാരത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം സ്വദേശി ആർ. മനോജ് ഒന്നാം സ്ഥാനം നേടി. വയനാട്ടിൽനിന്നുള്ള എം.എഫ്. അജ്മല്‍ രണ്ടാം സ്ഥാനവും കോട്ടയം സ്വദേശി സരുൺ സജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പള്ളിപ്പുറം ഫൊറോന ദേവാലയത്തില്‍നിന്ന് ആരംഭിച്ച മാരത്തോണ്‍ മത്സരത്തിനു വികാരി ഫാ. തോമസ് വൈക്കത്തുപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ചേർത്തല മുട്ടം ഹോളി ഫാമിലി സ്കൂളില്‍ നടന്ന സമാപന ചടങ്ങിൽ ചേർത്തല എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയി സമ്മാനദാനം നിർവഹിച്ചു. വികാരി ഡോ. ആന്റോ ചേരാംതുരുത്തി സമാപന സന്ദേശം നൽകി. സഹവികാരിമാരായ ഫാ. ലിജോയ് വടക്കുംചേരി, ഫാ. ബോണി കട്ടക്കകത്തുട്ട്, ഫാ. ജോസ് പാലത്തിങ്കൽ, ജനറൽ കൺവീനർ വി.കെ. ജോർജ്, കൈക്കാരൻ സി.ഇ. അഗസ്റ്റിൻ, പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, ജനറൽ സെക്രട്ടറി മനോജ് ജോസഫ്, സ്പോർട്ട്സ് കമ്മിറ്റി കൺവീനർ ബാബു മുല്ലപ്പള്ളി, ടീം ചേർത്തല പ്രസിഡന്റ് കെ.എസ്. ശശികുമാർ, സെക്രട്ടറി സി. ഡിവൈൻ എന്നിവർ പ്രസംഗിച്ചു.