പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ വാർഷികവും ശില്പശാലയും
1297811
Sunday, May 28, 2023 2:06 AM IST
അമ്പലപ്പുഴ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ വാർഷികവും ഡിജിറ്റൽ സാക്ഷരതാ ശില്പശാലയും എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ അധ്യക്ഷനായി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് എം. നാജ, ഗ്രന്ഥശാലാ പ്രസിഡന്റ് കെ. പി. കൃഷ്ണദാസ്, സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ, മഹേഷ് മാണികം, ടിന്റു മാത്യു എന്നിവർ പ്രസംഗിച്ചു.