കുടുംബമേളയും യാത്രയയപ്പും
1297810
Sunday, May 28, 2023 2:06 AM IST
ആലപ്പുഴ: ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ മേളയും മെഡിക്കൽ കോളജിൽനിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. റേഡിയോളജി വിഭാഗം മേധാവി ഡോ. ജോസി വർഗീസ്. ടി, അനാട്ടമി വിഭാഗം അഡീ. പ്രഫസർ ഡോ. പി.ഡി. വർഗീസ്, അനസ്തീസിയ വിഭാഗം അഡീഷണൽ പ്രഫസർ ഡോ. പ്രഭാഷ്.ആർ എന്നിവരാണ് ദീർഘകാലത്തെ സേവനത്തിനു ശേഷം മെയ് 31ന് വിരമിക്കുന്നത്. ഡോ. നിർമൽ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. നിഷ.ആർ.എസ് ഉദ്ഘാടനം ചെയ്തു.