നെല്‍കര്‍ഷകര്‍ക്കായി പ്രക്ഷോഭങ്ങളുമായി മാതൃ-പിതൃവേദി
1297548
Friday, May 26, 2023 11:12 PM IST
ചങ്ങനാശേരി: നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് അതിരൂപത മാതൃപിതൃവേദി പ്രക്ഷോഭത്തിലേക്ക്.
80 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ശേഖരിച്ച നെല്ലിന്റെ വില നല്‍കാതെ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട് മേഖലകളിലെ കര്‍ഷക കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന പ്രവണത അപലപനീയമാണെന്ന് മാതൃവേദി പിതൃവേദി അതിരൂപതാ സമിതി വിലയിരുത്തി.
സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വഴി ശേഖരിച്ച നെല്ലിന്റെ വില എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കുക, പിആര്‍എസ് സംവിധാനം പുനഃസ്ഥാപിച്ച് നെല്ലിന്റെ വില എത്രയും വേഗം ബാങ്കുകളില്‍നിന്ന് മാറിയെടുക്കുന്ന സ്ഥിരം സംവിധാനം നടപ്പിലാക്കുക, ഹാന്‍ഡലിംഗ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാതൃപിതൃവേദിയുടെ 18 ഫൊറോനയില്‍ നിന്നുമുള്ള നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് ഇന്ന് അടിയന്തര നേതൃയോഗം സംഘടിപ്പിക്കുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു.