വള്ളം അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1297547
Friday, May 26, 2023 11:12 PM IST
തുറവൂർ: വള്ളം അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കണ്ണച്ചാന്തുരുത്തിൽ കരുണാകരന്റെ മകൻ മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബന്ധുവിന്റെ ചരമവാർഷിക ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മനീഷിനെ കാണാതായത്. അരൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നടത്തി. മാതാവ്: ഓമന.
ഉപതെരഞ്ഞെടുപ്പ്;
പ്രാദേശിക അവധി
ആലപ്പുഴ: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേർത്തല നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് (11) വാർഡിന്റെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിനമായ 30നും പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ചേർത്തല ഗവ. ഗേൾസ് ഹൈസ്കൂളിന് 29, 30 തീയതികളിലും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.