യൂണിവൈ ക്യാമ്പ് ഇന്ന്
1297540
Friday, May 26, 2023 11:12 PM IST
മാന്നാർ: വൈഎംസിഎയുടെ വിദ്യാർഥി വിഭാഗമായ യൂണിവൈയുടെ നേതൃത്വത്തിൽ കൂട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് പള്ളി ഓഡിറ്റോറിയത്തിൽ ഏകദിന ക്യാമ്പ് (ഹോപ്പ്) സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒൻപതിന് വൈഎംസിഎയിൽ പ്രസിഡന്റ് ജോജി ജോർജ് പതാക ഉയർത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രഫ. പി.ജെ. ഉമ്മൻ, ഡോ. ഡി. ബിന്ദു, റ്റിജു തോമസ് തുമ്പമൺ, തോമസ് മാത്യു മെഴുവേലി എന്നിവർ ക്ലാസുകൾ നയിക്കും.
3.30ന് ചേരുന്ന പൊതുസമ്മേളനം വൈഎംസിഎ സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. യൂണിവൈ സംസ്ഥാന ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ലാബി ജോർജിനെ അഭിനന്ദിക്കും. 80 പ്രതിനിധികൾ പങ്കെടുക്കുമെന്നു സംഘാടകസമിതി കൺവീനർ നിബിൻ ബാബു നല്ലവീട്ടിൽ യൂണിവൈ പ്രസിഡന്റ് ജോബി തോമസ്, സെക്രട്ടറി സാന്ദ്ര എം. സാബു എന്നിവർ പറഞ്ഞു.