ദേശീയപാത നിർമാണം കുടിവെള്ളം മുട്ടിച്ചു
1297539
Friday, May 26, 2023 11:12 PM IST
അമ്പലപ്പുഴ: കുടിവെള്ളത്തിനായി ജനം ബുദ്ധിമുട്ടുമ്പോൾ വൻതോതിൽ കുടിവെള്ളം പാഴാകുന്നു. ദേശീയപാതയിൽ പുറക്കാട് പഴയങ്ങാടിയിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പ്രളയ സമാനമായത്.
ദേശീയപാത വികസനത്തിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടി വലിയ രീതിയിൽ കുടിവെള്ളം പാഴാകുന്നത്. ഇതോടെ പഴയങ്ങാടി ഭാഗത്തെങ്ങും കുടിവെള്ളം കിട്ടാത്ത അവസ്ഥയായി.
ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായിട്ടും ഇതിനു പരിഹാരം കണ്ടെത്താൻ അധികൃതർ ശ്രമിക്കാത്തതുമൂലം വിവിധ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനം വലയുകയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് നിർമാണം തടഞ്ഞിട്ടും ഇതിനു പരിഹാരമായിട്ടില്ല.